
തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ കൂടുതൽ പേരെ പങ്കാളികളാക്കുന്നതിന്റെ ഭാഗമായി സ്വീപിന്റെ(സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) ആഭിമുഖ്യത്തിൽ ബൈക്ക് റാലി സംഘടിപ്പിച്ചു. കവടിയാർ സ്‌ക്വയറിൽ നിന്നാരംഭിച്ച റാലി തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ ടി.ആർ. അഹമ്മദ് കബീർ ഫ്ളാഗ് ഓഫ് ചെയ്തു. കവടിയാർ സ്‌ക്വയർ മുതൽ ശംഖുംമുഖം വരെ 'ഞാനും വോട്ടു ചെയ്യും എല്ലാവർക്കുമൊപ്പം' എന്ന ആപ്തവാക്യവുമായാണ് റാലി സംഘടിപ്പിച്ചത്. സ്വീപ് ടീം ലീഡർ ടി. ഷാജി, സ്വീപ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.