congress

കൽപ്പറ്റ:വയനാട്ടിൽ കോൺഗ്രസ് നേതാക്കളുടെ രാജിയും സീറ്റ് തർക്കവും പരിഹരിക്കാൻ കെ.പി.സി.സി ശ്രമം തുടങ്ങി.രാജിവെച്ചവരെ അനുനയിപ്പിക്കാൻ നീക്കം തുടങ്ങിയെന്നും ഇനി രാജി ഉണ്ടാകില്ലെന്നും ചർച്ചകൾക്ക് ശേഷം കെ. മുരളീധരനും കെ. സുധാകരനും പ്രതികരിച്ചു. അതേസമയം, ജില്ലയ്ക്ക് പുറത്തുള്ളവരെ സ്ഥാനാർത്ഥിയാക്കിയാൽ രാജിവെക്കുമെന്ന് മുൻ ഡി.സി.സി പ്രസിഡന്റടക്കം ഭീഷണി മുഴക്കിയെന്നാണ് സൂചന.പുറത്തുനിന്നുള്ള സ്ഥാനാർത്ഥിയായാൽ മുന്നു മണ്ഡലങ്ങളിലും തോൽക്കുമെന്ന് ചില നേതാക്കൾ കെ. പി.സി.സി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

എന്നാൽ, ജില്ലയ്ക്ക് പുറത്തുള്ളവരെ കൽപറ്റ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കാനുള്ള സാധ്യത ഇരുവരും തള്ളുന്നില്ല. പ്രദേശിക വികാരം മാനിക്കുന്നുവെങ്കിലും അന്തിമ തീരുമാനമെടുക്കുന്നത് രാഹുൽ ഗാന്ധിയെന്നാണ് സുധാകരനും മുരളീധരനും പറഞ്ഞത്.