ck-janu

കൽപ്പറ്റ: എൻ.ഡി.എയിൽ അഞ്ചു സീറ്റിന് അവകാശവാദമുന്നയിച്ച് സി.കെ.ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടി. സുൽത്താൻ ബത്തേരി, മാനന്തവാടി, ബാലുശ്ശേരി, കളമശ്ശേരി, മാവേലിക്കര സീറ്റുകൾ വേണമെന്നാണ് ആവശ്യം.

വയനാട്ടിലെ സംവരണ സീറ്റുകളായ സുൽത്താൻ ബത്തേരി, മാനന്തവാടി എന്നിവയ്ക്കായി ജെ.ആർ.പി സമ്മർദ്ദം ചെലുത്തുകയാണ്. ഇതിലൊരു സീറ്റിൽ .ജാനു സ്ഥാനാർത്ഥിയാവും. നാളെ പാർട്ടി നേതൃയോഗം കോഴിക്കോട്ട് ചേരുന്നുണ്ട്.

ബി.ജെ.പിക്ക വിജയസാദ്ധ്യതയുള്ള സീറ്റുകൾ ഘടകകക്ഷികൾക്ക് നൽകുന്നതിനോട് യോജിക്കാനാവില്ലെന്ന നിലപാടിലാണ് പാർട്ടി ജില്ലാ നേതൃത്വം. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മുന്നണി മാറുന്ന രീതി ശരിയല്ലെന്നും പാർട്ടി നേതാക്കൾ പറയുന്നു.എന്നാൽ, അമിത് ഷാ പങ്കെടുത്ത യോഗത്തിലെ തീരുമാനപ്രകാരമാണ് ജെ.ആർ.പി മുന്നണിയ്ക്കൊപ്പം നിൽക്കുന്നതെന്ന് ജാനു വ്യക്തമാക്കി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ ടിക്കറ്റിൽ സുൽത്താൻ ബത്തേരിയിൽ മത്സരിച്ച സി.കെ.ജാനു 27,920 വോട്ട് നേടിയിരുന്നു.