മാനന്തവാടി.വിവാഹ ക്ഷണക്കത്തിലും താരമായി മാനന്തവാടി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ഒ.ആർ കേളു. കാട്ടിക്കുളം സ്വദേശി ടി.പി പ്രസൂണും കൂത്ത്പറമ്പ് സ്വദേശിനി ഡിവൈനയും തമ്മിലുള്ള വിവാഹ ക്ഷണക്കത്തിലാണ് സ്ഥാനാർത്ഥിയുടെ വോട്ടഭ്യർത്ഥന ഇടംപിടിച്ചത്. ഇൗ മാസം 24നാണ് ഇവരുടെ വിവാഹം. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രവും ക്ഷണക്കത്തിലുണ്ട്. വ്യത്യസ്തമായി വീഡിയോകളും, വാട്സ് ആസപ്പ് സ്റ്റാറ്റസ് വീഡിയോകളും , ആകർഷണീയമായ പോസ്റ്ററുകളുമിറക്കി നവമാദ്ധ്യമങ്ങളിൽ ഒ.ആർ കേളുവിന്റെ പ്രചാരണം പറപറക്കുകയാണ്. ചുമരെഴുത്തിലെ വ്യത്യസ്തത കൊണ്ടും ഒ.ആർ കേളുവിന്റെ പ്രചാരണം ശ്രദ്ധയാകർഷിച്ചിരുന്നു.