pootja
അത്തിയൂർ കോളനിയിലെത്തിയ സ്ഥാനാർത്ഥി എം.എസ്.വിശ്വനാഥനെ കുട്ടികൾ പൂവ് നൽകി സ്വീകരിക്കുന്നു


സുൽത്താൻ ബത്തേരി : ബത്തേരി നിയോജകമണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി എം.എസ്. വിശ്വനാഥൻ ബത്തേരി നഗരസഭയിലെയും നെന്മേനി, നൂൽപ്പുഴ പഞ്ചായത്തുകളിലെയും പര്യടനം പൂർത്തീകരിച്ചു.നെന്മേനിയിലെ അത്തിയൂർ, നൊച്ചൻ, പടിഞ്ഞാറമുക്കം ,പുഞ്ചവയൽ കോളനികളിലെ വോട്ടർമാരെ സന്ദർശിച്ചായിരുന്നു പര്യടന പരിപാടിയ്ക്ക് ഇന്നലെ തുടക്കം കുറിച്ചത്. മലവയൽ ഗോവിന്ദമൂല,നമ്പികൊല്ലി വയനാട് ചില്ലിംഗ് പ്ലാന്റ് എന്നിവിടങ്ങളിലെ ജീവനക്കാരെ കണ്ടും വോട്ട് തേടി.
കെ.ശശാങ്കൻ, സുരേഷ് താളൂർ, കെ.കെ.പൗലോസ്, ശിവശങ്കരൻ, എം.എസ്.ഫെബിൻ, എ.കെ.ശശീന്ദ്രൻ,സി.എൻ രവി എന്നിവരും സ്ഥാനാർത്ഥിയോടൊപ്പമുണ്ടായിരുന്നു.


.