msv
മാനികാവ് ശിവക്ഷേത്രത്തിൽ എം.എസ്.വിശ്വനാഥൻ ദർശനം നടത്തുന്നു.

സുൽത്താൻ ബത്തേരി: ബത്തേരിയിലെ ഇടതു മുന്നണി സ്ഥാനാർത്ഥി എം.എസ്.വിശ്വനാഥന്റെ നാലാം ദിവസത്തെ പര്യടനം പൂർത്തീകരിച്ചത്.മീനങ്ങാടി പഞ്ചായത്തിൽപ്പെട്ട മുപ്പത്തിയൊന്ന് കേന്ദ്രങ്ങളിലായിരുന്നു. എല്ലാ കേന്ദ്രങ്ങളിലും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
കാലത്ത് എട്ട് മണിയോടുകൂടി വിശ്വനാഥൻ പാർട്ടി പ്രവർത്തകരോടെപ്പം പര്യടന പരിപാടി തുടങ്ങി. ചൂതുപാറയിലായിൽ നിന്നായിരുന്നു തുടക്കം. ആലില കുന്നിലെത്തിയപ്പോൾ സ്ഥാനാർത്ഥിയുടെ വണ്ടി ഒരു സംഘം സ്ത്രീകൾ കൈ കാണിച്ച് നിർത്തി. വാഹനത്തിൽ നിന്ന് പുറത്തിറങ്ങി സ്ഥാനാർത്ഥി കാര്യമന്വേഷിച്ചു. പണിക്ക് പോകുന്നവരാണ്. സഖാവിനെ ഒന്ന് കണ്ടിട്ട് പോകാമെന്ന് കരുതി നിന്നതാണ്.

ചൂതുപാറയിൽ എത്തുമ്പോൾ സമയം എട്ടര. രണ്ട് മിനിറ്റ് പ്രവർത്തകരുമായി പര്യടന പരിപാടി സംബന്ധിച്ച് ചർച്ച നടത്തി. കുടുംബപരമായി അടുപ്പമുള്ള മാനികാവ് ക്ഷേത്രം അടുത്താണ്. കൂടെയുള്ളവരോട് അഞ്ച് മിനിട്ട് കൊണ്ട് വരാമെന്ന് പറഞ്ഞ് ക്ഷേത്രത്തിലേക്ക്. ദർശനത്തിന് ശേഷം അവിടെ എത്തിയ ഭക്തജനങ്ങളോട് വോട്ട് അഭ്യർത്ഥന. തന്റെ ചോറൂണ് നടത്തിയ ക്ഷേത്രമാണെന്ന് വിശ്വനാഥൻ പറഞ്ഞു.
യോഗസ്ഥലത്ത് നേതാക്കൾ പ്രസംഗിക്കുമ്പോൾ വിശ്വനാഥൻ സമീപത്തെ കടകളിലും മറ്റും കയറി ആളുകളോട് വോട്ട് ആഭ്യർത്ഥിക്കുകയായിരുന്നു. സ്വീകരണത്തിന് നന്ദി പറഞ്ഞും നാട്ടുകാരോട് വോട്ട് അഭ്യർത്ഥിച്ചും അടുത്ത സ്വീകരണകേന്ദ്രത്തിലേക്ക്.

സ്ഥലത്തെത്തിയ ടി.വി.ചാനൽ പ്രവർത്തകരുടെ ലൈവ് ഷോയിലും അൽപ്പ നിമിഷം പങ്കിട്ടു. തുടർന്ന് മണിവയലിലെത്തി. പാലക്കമൂലയിൽ ദിവസങ്ങൾക്ക് മുമ്പ് മരിച്ച വിദ്യാർത്ഥിയുടെ വീട് സന്ദർശിച്ചു.
പിതാവിന്റെ സുഹൃത്തായ പീടികകുടിയിൽ തോമസ് ചേട്ടന്റെ കടയിൽ കയറി വിശേഷങ്ങൾ പങ്ക് വെച്ചു.
ചെണ്ടക്കുനി,കോലമ്പറ്റ, കാക്കവയൽ, പുഴംകുനി എന്നി കേന്ദ്രങ്ങളിലായിരുന്നു തുടർന്നുള്ള സ്വീകരണം. പുഴംകുനിയിൽ ഷഫ്‌ന എന്ന പത്താം ക്ലാസുകാരി സ്ഥാനാർത്ഥിയെ മാലയിട്ട് സ്വീകരിച്ചു. വാഹനത്തിൽ റിക്കാർഡ് ചെയ്തുവെച്ചതല്ലാതെ ആരും അനൗൺസ് ചെയ്യാറില്ലേയെന്ന് ചോദിച്ച ഷഫ്ന ജീപ്പിൽ നിന്ന് മൈക്ക് എടുത്തു നല്ല അക്ഷര സ്ഫുടതയോടെ സ്ഥാനാർത്ഥിയെപറ്റി അനൗൺസ്‌ ചെയ്യാൻ തുടങ്ങി. പിന്നീട് വാഹനത്തിൽ സ്ഥാനാർത്ഥിയെപ്പറ്റി മൈക്ക് അനൗൺസ്‌മെന്റ് നടത്തിയത് ഷഫ്‌നയായിരുന്നു.
മീനങ്ങാടി, സ്റ്റേഡിയം, 54, ചീരാംകുന്ന്, താഴത്തുവയൽ റാട്ടക്കുണ്ട്, മേപ്പേരികുന്ന് എന്നിവിടങ്ങളിലെ പര്യടന പരിപാടികൾ ഉച്ചയോടെ അവസാനിച്ചു. റാട്ടകുണ്ടിലെത്തിയ സ്ഥാനാർത്ഥിയെ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് അടുത്ത സ്വീകരണ കേന്ദ്രമായ മേപ്പേരികുന്നിലെത്തിച്ചത്.

പാതിരിക്കവല, കൃഷ്ണഗിരി, പാതിരപ്പാലം, കൊളഗപ്പാറ, എ.കെ.ജംഗ്ഷൻ, ആവയൽ, ഭൂതാനം, സി.സി, മൈലമ്പാടി, ഒന്നാംമൈൽ, അത്തിനിലം, പന്നിമുണ്ട, നെടിയഞ്ചേരി, കാപ്പിക്കുന്ന് മൂന്നാനക്കുഴി, അപ്പാട് എന്നിവിടങ്ങളിലെ സ്വീകരണത്തോടെയാണ് പര്യടനം അവസാനിച്ചത്.