മാവേലിക്കര: കോൺഗ്രസ് വിട്ട് കേരള കോൺഗ്രസ് അംഗത്വം സ്വീകരിച്ച നേതാക്കളുടെ നേതൃത്വത്തിൽ തെക്കേക്കരയിൽ കേരള കോൺഗ്രസ് എം മണ്ഡലം കമ്മിറ്റി രൂപീകരിച്ചു. യോഗത്തിൽ നിയോജകമണ്ഡലം പ്രസിഡന്റ് കെ.സി. ഡാനിയൽ അദ്ധ്യക്ഷനായി. കോൺഗ്രസിൽ നിന്ന് കേരള കോൺഗ്രസിലേക്ക് എത്തിയ പ്രവർത്തകരെ മണ്ഡലം ഭാരവാഹികളായി തിരഞ്ഞെടുത്തു. യോഗത്തിൽ കെ.രാധാകൃഷ്ണൻ കുറുപ്പ്, പി.രാജു, വി.ഹരിക്കുട്ടൻ, എസ്.അയ്യപ്പൻ പിള്ള, അജിത്ത് തെക്കേക്കര, സുജാ രാജു, കെ.ഒ. തോമസ്, തോമസ് വർഗീസ്, പി.എസ്. ജോർജ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എസ്.ശ്രീനിവാസൻ (പ്രസിഡന്റ്) രാജീവ്, സജി ജോസഫ്, ആനന്ദ് കുമാർ (വൈസ് പ്രസിഡന്റുമാർ), കുര്യൻ, ശ്രീജ, അരുൺ, അശോകൻ (ജനറൽ സെക്രട്ടറിമാർ), രാഹുൽ ദേവ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.