ph

കായംകുളം: എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയനിലെ പുതുപ്പള്ളി വാരണപ്പള്ളി ശ്രീനാരായണ ഗുരുകുലം ശാഖയിൽ പണികഴിപ്പിച്ച വിശ്വഗുരു ശ്രീനാരായണ ധ്യാന പഠന ഗവേഷണ കേന്ദ്രത്തിന്റെ സമർപ്പണം ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ നിർവ്വഹിച്ചു. തുടർന്ന് നടന്ന ഗുരുപൂജയിൽ നിരവധി ഭക്തർ പങ്കെടുത്തു. ഗുരുവരുൾ സാക്ഷാത്കാര സമ്മേളനത്തിൽ ശാഖാ രക്ഷാധികാരി കെ. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പി.വിജയപ്രസാദ്, കെ.വി. രാജൻ കുന്നത്ത്, ഷാൽമോഹൻ, വാവച്ചൻ, ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു. കായംകുളം യൂണിയൻ പ്രസിഡന്റ് വി.ചന്ദ്രദാസ് മുഖ്യപ്രഭാഷണം നടത്തി. ബോർഡ് മെമ്പർ എ.പ്രവീൺകുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി പി.പ്രദീപ് ലാൽ, എസ്.പവനനാഥൻ, ഗീതാ നസീർ, എസ്.ധനപാലൻ, മഠത്തിൽ ബിജു, ഇ.ശ്രീദേവി, പനയ്ക്കൽ ദേവരാജൻ, വിഷ്ണുപ്രസാദ്, മുനമ്പേൽ ബാബു, കോലത്ത് ബാബു എന്നിവർ സംസാരിച്ചു. ശാഖായോഗം ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ നിർവഹിച്ചു. തുടർന്ന് ദീപക്കാഴ്ച,തിരുവാതിര എന്നിവ നടന്നു.പുതുപ്പള്ളി കരുണാലയത്തിൽ കെ.ജയകുമാറാണ് തന്റെ പിതാവ് കെ. കരുണാകരന്റെയും മാതാവ് എൻ.ഭാസുരാമ്മയുടെയും സ്മരണയ്ക്കായി ധ്യാനകേന്ദ്രം നിർമ്മിച്ചത്.