sobha

ആലപ്പുഴ: ലൗ ജിഹാദ് വിഷയത്തിൽ നിയമനിർമ്മാണം നടത്തണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടും, ഇക്കാര്യത്തിൽ കേരളം ചെറുവിരൽ അനക്കിയിട്ടില്ലെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഹരിപ്പാട്ടെ എൻ.ഡി.എ സ്ഥാനാർത്ഥി കെ. സോമന്റെ തിരഞ്ഞെടുപ്പ് യോഗത്തിൽ ആരോപിച്ചു .

യു.പിയിൽ തന്റെ സർക്കാർ നിയമ നിർമ്മാണം നടപ്പാക്കി. ഇതുൾപ്പെടെ കേരളത്തിലെ ജനങ്ങളെ ഉണർത്താൻ വേണ്ടിയാണ് താൻ നേരിട്ടെത്തിയത്. കേന്ദ്രം നൽകുന്ന സകല ഫണ്ടുകളും കേരളത്തിലെ ഭരണകൂടം സ്വന്തം നേട്ടത്തിനും, പാർട്ടി ആവശ്യങ്ങൾക്കും വേണ്ടിയാണ് ഉപയോഗിച്ചത്..

എൽ.ഡി.എഫ് - യു.ഡി.എഫ് അന്തർധാര കേരളത്തെ കൊള്ളയടിക്കുകയാണ്. യുവാക്കളുടെ ഭാവി ഇല്ലാതാക്കിയ സർക്കാരാണ് കേരളത്തിലേത്. പാർട്ടി സഖാക്കൾക്ക് മാത്രം ജോലി നൽകുന്ന ഏജൻസിയായി പബ്ലിക് സർവീസ് കമ്മിഷൻ മാറിയെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.