വള്ളികുന്നം: എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.എസ്. അരുൺ കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം വള്ളികുന്നം പടിഞ്ഞാറ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വട്ടയ്ക്കാട് നടന്ന യോഗം മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ വള്ളികുന്നം പടിഞ്ഞാറ് എൽ.സി സെക്രട്ടറി പി.ഷാജി അദ്ധ്യക്ഷത വഹിച്ചു. എൻ. മോഹൻ കുമാർ സ്വാഗതം പറഞ്ഞു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.എസ് സുജാത, ആർ.രാജേഷ് എം.എൽ.എ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജി പ്രസാദ്, ജി.രാജമ്മ, എസ്.രാജേഷ്, എൻ.എസ്. ശ്രീകുമാർ,കെ.ചന്ദ്രൻ, ശിബിൻ രാജ്, എസ്.എസ്. അഭിലാഷ് കുമാർ, രജിൻ തുടങ്ങിയവർ സംസാരിച്ചു.