ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ബൂത്തുകളിൽ കൊവിഡ് മാനദണ്ഡം പാലിക്കാൻ ഇത്തവണ നിലവിലുള്ള പോളിംഗ് ഉദ്യോഗസ്ഥർക്ക് പുറമേ ഒരു ബൂത്തിൽ മൂന്നുപേർ വീതം ആകെ 7,941 വോളണ്ടിയർമാരാവും ഉണ്ടാവുക.

രണ്ടുപേരെ താപ പരിശോധനയ്ക്കും ഒരാളെ ജനക്കൂട്ടത്തെ നിയന്ത്രിക്കാനുമാണ് നിയോഗിക്കുന്നത്. അങ്കണവാടി ജീവനക്കാർ, ആശാ വർക്കർമാർ, ഓഫീസ് അറ്റൻഡർമാർ എന്നിവരെയാണ് ഇതിനായി നിശ്ചയിച്ചിട്ടുള്ളത്. ഇങ്ങനെ നിയോഗിക്കപ്പെടുന്നവർക്ക് പോസ്റ്റൽ വോട്ടിനുള്ള സൗകര്യവും ഒരുക്കും. വോട്ടർമാരെ നിശ്ചിത അകലം പാലിച്ച് വരിയിൽ നിറുത്തുക, കൂട്ടം കൂടുന്നത് ഒഴിവാക്കുക എന്നിവയാണ് ഇവരുടെ പ്രധാന ചുമതല.