ചേർത്തല: സംവരണകാര്യത്തിൽ ഉന്നത നീതിപീഠങ്ങളിൽ നിന്നുപോലും അസാധാരണ നിരീക്ഷണങ്ങളുണ്ടാകുന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് കെ.പി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. കെ.പി.എം.എസ് ചേർത്തല യൂണിയൻ സുവർണജൂബിലി സമ്മേളനം ചേർത്തല എൻ.എസ്.എസ് യൂണിയൻ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യാഥാസ്ഥിതിക നിലപാടുകൾക്കൊപ്പമല്ല പരിഷ്‌കരണത്തിന്റെ പക്ഷത്താണ് കെ.പി.എം.എസ്. സമൂഹത്തിലെ ജീർണതകളെ പ്രതിരോധിക്കുകയാണ് സംഘടനയുടെ നയമെന്നും പുന്നല പറഞ്ഞു.യൂണിയൻ പ്രസിഡന്റ് കെ.സി.ശശി അദ്ധ്യക്ഷനായി.സെക്രട്ടറി കെ.സി.ഷാജി റിപ്പോർട്ടും ട്രഷറർ അനന്ത വിഷ്ണു കണക്കും സംസ്ഥാന വൈസ് പ്രസിഡന്റ് ബൈജു കലാശാല സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. പ്രീനാബിജു,ടി.ജി. ഗോപി,എൻ.വിനീഷ് എന്നിവർ പങ്കെടുത്തു.സി.കെ.അംബി പതാകഉയർത്തി.വിവിധ മേഖലകളിൽ മികവുകാട്ടിയവരെ സമ്മേളനത്തിൽ ആദരിച്ചു.