ചാരുംമൂട്: എസ്.എൻ.ഡി.പി യോഗം ചാരുംമൂട് യൂണിയനിൽ ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിൽ രൂപീകരിച്ചു. കേന്ദ്ര -സംസ്ഥാന സർക്കാർ ഉദ്യോഗങ്ങളിൽ നിന്നും വിരമിച്ചവരെ അംഗങ്ങളായി ചേർത്തുകൊണ്ടാണ് പെൻഷനേഴ്സ് കൗൺസിലിന് രൂപം നൽകിയത്. രൂപീകരണയോഗം സംസ്ഥാന ട്രഷറർ ഡോ.ബോസ് ഉദ്ഘാടനം ചെയ്തു എസ്.എൻ.ഡി.പി യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ബി.സത്യപാൽ, വൈസ് ചെയർമാൻ രഞ്ജിത്ത് രവി, വന്ദന സുരേഷ്, സിനി രമണൻ, രേഖ സുരേഷ്, മഹേഷ് വെട്ടികോട് എന്നിവർ സംസാരിച്ചു. പെൻഷനേഴ്സ് കൗൺസിൽ ഭാരവാഹികൾ ആയി മന്മഥൻ(ചെയർമാൻ), നന്ദൻ (വൈസ്ചെയർമാൻ), അഭിലാഷ് കരിമുളയ്ക്കൽ (കൺവീനർ),ശ്രീകുമാർ കറ്റാനം (ട്രഷറർ) എന്നിവർ അടങ്ങുന്ന 15 അംഗങ്ങളടങ്ങുന്ന അഡ്ഹോക് കമ്മിറ്റിയെ തിരഞ്ഞെടുത്തു.