അമ്പലപ്പുഴ:അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയിനിംഗ് സെന്ററിൽ 45 വയസിന് മുകളിലുള്ളവർക്കായി കൊവിഡ് വാക്സിൻ കുത്തിവെയ്പ് ആരംഭിച്ചു.ആദ്യ ദിവസമായ ഇന്നലെ നിരവധി പേർ വാക്സിൻ സ്വീകരിച്ചു.അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. കാരൾ പിൻ ഹെയ്റോയുടെ നേതൃത്വത്തിലാണ് വാക്സിനേഷൻ പരിപാടികൾ നടന്നത്.