അരൂർ: ഇടത് മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ നാളെ അരൂരിൽ കായൽ ജാഥ നടത്തും. കായൽ തീരത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ 100 കോടി അനുവദിച്ച എൽ.ഡി.എഫ് സർക്കാരിന് അഭിവാദ്യമർപ്പിച്ചാണ് ജാഥ നടത്തുന്നത്. രാവിലെ 9 ന് കോട്ടപ്പുറത്ത് മുൻ ഫിഷറീസ് മന്ത്രി എസ്.ശർമ്മ ഉദ്ഘാടനം ചെയ്യും. കിഴക്കൻമേഖല ജാഥാ ക്യാപ്ടൻ പി.എസ്.ബാബുവും പടിഞ്ഞാറൻ മേഖല ക്യാപ്ടൻ ഒ.കെ.മോഹനനുമാണ്.