ആലപ്പുഴ: ആലപ്പുഴ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി സന്ദീപ് വാചസ്പതി ഇന്ന് അഴിമതി സ്മാരക സന്ദർശനം നടത്തും. അഴിമതിയുടെ സ്മാരകങ്ങളായി മണ്ഡലത്തിലുള്ള പത്ത് സ്ഥാപനങ്ങളാണ് സന്ദർശിക്കുന്നത്. രാവിലെ 8.30 ന് വഴിച്ചേരിയിലെ അറവുശാലയിൽ നിന്ന് പര്യടനം ആരംഭിക്കും.