അമ്പലപ്പുഴ: അമ്പലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. എം.ലിജുവിന്റെ തിരഞ്ഞെടുപ്പു പ്രചാരണർത്ഥം ചലച്ചിത്ര താരം ജഗദീഷ് അമ്പലപ്പുഴ ആമയിടയിൽ നടന്ന കുടുംബ സംഗമത്തിൽ പങ്കെടുത്തു. എം. ലിജു, ചലച്ചിത്ര നിർമ്മാതാവ് എം. രഞ്ജിത്ത്, സംവിധായകൻ ആലപ്പി അഷ്‌റഫ്, എ.എ. ഷുക്കൂർ, സി.കെ ഷാജി മോഹൻ, അഡ്വ.ആർ.സനൽകുമാർ, സി.പ്രദീപ്, ബിന്ദുബൈജു, കബീർ എ.ആർ.കണ്ണൻ, എസ്.രാധാകൃഷ്ണൻ നായർ, സി.ശശികുമാർ, ബി.ആർ.കൈമൾ, വി.ദിൽജിത്, ആർ.ശ്രീകുമാർ, മുരളി കൃഷ്ണൻ, പുന്നശേരി മുരളി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.