photo
ചേർത്തല തെക്ക് കുന്നത്ത് ഘണ്ടാകർണ്ണ ക്ഷേത്രത്തിലെ ഓഫീസ് മുറിയുടെ ജനാലക്കമ്പികൾ അറുത്ത് മാ​റ്റിയ നിലയിൽ

ചേർത്തല: ചേർത്തല തെക്ക് കുന്നത്ത് ഘണ്ടാകർണ ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയും വഴിപാട് കൗണ്ടറിലെ മേശവലിപ്പും കുത്തിത്തുറന്ന് 20,000 രൂപയോളം കവർന്നു. ഇന്നലെ രാവിലെ ക്ഷേത്രത്തിൽ എത്തിയ ജീവനക്കാരാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്.

കാണിക്ക വഞ്ചിയിൽ നിന്നെടുത്ത ചില്ലറ തുട്ടുകൾ ഓഫീസിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കെട്ടിടത്തിന്റെ കിഴക്ക് ഭാഗത്തെ ജനലിന്റെ കമ്പികൾ അറുത്ത് മാ​റ്റിയ നിലയിലായിരുന്നു. ഓഫീസിലെ വൈദ്യുതി ബന്ധവും വിച്ഛേദിച്ചിരുന്നു. അർത്തുങ്കൽ പൊലീസിൽ പരാതി നൽകി. ഡോഗ് സ്ക്വാഡും ഫോറൻസിക് സംഘവും സംഭവ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.