ചേർത്തല: കണിച്ചുകുളങ്ങര ദേവസ്വം സ്കൂളുകളിലെ എസ്.എസ്.എൽ.സി, പ്ല്സടു, വി.എച്ച്.എസ്.ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള സ്വർണ മെഡലുകളും കാഷ് അവാർഡും വിതരണം ചെയ്തു. സമ്മേളനവും അവാർഡ് വിതരണവും കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഡി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ദേവസ്വം സെക്രട്ടറി പി.കെ. ധനേശൻ പൊഴിക്കൽ,സ്കൂൾ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ പി. പ്രകാശൻ, പി.പി. വിജയൻ, ശിവാനന്ദൻ, പ്രിൻസിപ്പൽമാരായ ലിഡ ഉദയൻ,എൻ.ബാബു, പ്രഥമ അദ്ധ്യാപകരായ കെ.പി. ഷീബ, എസ്.സുജീഷ തുടങ്ങിയവർ പങ്കെടുത്തു.