ആലപ്പുഴ: ഇന്നലെ വൈകിട്ട് അനുഭവപ്പെട്ട ശക്തമായ കാറ്റിലും മഴയിലും നഗരം മണിക്കൂറുകളോളം ഇരുട്ടിലായി. കാറ്റിൽ വൈദ്യുതി കമ്പികൾ കൂട്ടിമുട്ടിയും മംഗലം, കൊത്തുവാൽ ചാവടി പാലത്തിന് തെക്ക് ഭാഗങ്ങളിൽ ഇലക്ട്രിക് പോസ്റ്റുകളിൽ ഘടിപ്പിച്ച ഫ്യൂസ് ബോക്സ് കത്തിയുമാണ് നഗരം ഇരുട്ടിലായത്. ഫയർഫോഴ്സും കെ.എസ്.ഇ.ബി ജീവനക്കാരും ചേർന്ന് നടത്തിയ പരിശ്രമത്തിനൊടുവിൽ വൈദ്യുതി പുന:സ്ഥാപിച്ചു.