മാവേലിക്കര: എസ്.എൻ.ഡി.പി യോഗം പള്ളിക്കൽ ഈസ്റ്റ് 1895-ാം നമ്പർ ശാഖായോഗം വക ഗുരുക്ഷേത്രത്തിലെ 9-ാമത് പഞ്ചലോഹവിഗ്രഹ പ്രതിഷ്ഠാ വാർഷികം ഉദ്ഘാടനവും ജനറൽ സെക്രട്ടറിയുടെ ചികിത്സാ സഹായനിധി വിതരണവും മാവേലിക്കര യൂണിയൻ കൺവീനർ ഡോ. എ.വി. ആനന്ദരാജ് നിർവ്വഹിച്ചു. ശാഖായോഗം പ്രസിഡന്റ് എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സുരേഷ് പള്ളിക്കൽ സ്വാഗതം പറഞ്ഞു. അഡ്മിനിസ്ട്രേറ്റിവ് കമ്മറ്റി ജോ.കൺവീനർമാരായ ഗോപൻ ആഞ്ഞിലിപ്ര, രാജൻ ഡ്രീംസ്, അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അംഗം വിനു ധർമ്മരാജൻ എന്നിവർ സംസാരിച്ചു