കായംകുളം : വികസന രംഗത്തെ കാഴ്ചപ്പാട് അവതരിപ്പിക്കാൻ കായംകുളം മണ്ഡലത്തിലെ സ്ഥാനാർത്ഥികൾ ഒരേ വേദിയിൽ സംഗമിക്കും. നഗരത്തിലെ റെസിഡന്റസ് അസോസിയേഷനുകളുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 6.30ന് കൊറ്റുകുളങ്ങരയിലാണ് സ്ഥാനാർത്ഥി സംഗമം.
ഒ.അബ്ദുൾ ഹമീദ് അദ്ധ്യക്ഷത വഹിയ്ക്കും. പി ആർ ഡി മുൻ അഡീഷണൽ ഡയറക്ടർ എ എ ഹക്കീം മോഡറേറ്ററാകും.