ആലപ്പുഴ: റോളർ സ്‌കേറ്റിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യ ചണ്ഡിഗറിലെ മൊഹാലിയിൽ 10 വരെ നടത്തുന്ന ദേശീയ കേഡറ്റ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്‌സ് റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം കോഴിക്കോട്, വടകര, തൃശൂർ എന്നിവിടങ്ങളിൽ നടന്ന സംസ്ഥാന ചാമ്പ്യൻ ഷിപ്പിൽ നിന്നാണ് ടീമംഗങ്ങളെ തിരഞ്ഞെടുത്തത്.