വള്ളികുന്നം: ബി.എം.എസ് മണയ്ക്കാട് ഡ്രൈവേഴ്സ് യൂണിറ്റിന്റെ ഉദ്ഘാടനം ജില്ലാ ജോയിന്റ് സെക്രട്ടറി സദാശിവൻ നിർവ്വഹിച്ചു. യൂണിറ്റ് സെക്രട്ടറി രതീഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ കിരൺ സ്വാഗതം പറഞ്ഞു. ബി.എം എസ് നൂറനാട് മേഖല സെക്രട്ടറി അരുൺ മുഖ്യപ്രഭാഷണം നടത്തി. ഹിന്ദു ഐക്യവേദി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് .രത്നാകരൻ, മഹിളാ മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ശോഭാ രവീന്ദ്രൻ, ഗ്രാമ പഞ്ചായത്ത് മെമ്പർ ത്രിദീപ് കുമാർ,ബീന, കെ.പി.ശാന്തിലാൽ, കെ.ഷാജി തുടങ്ങിയവർ സംസാരിച്ചു.