ആലപ്പുഴ: കരുവാറ്റ കൊച്ചുകടത്തശ്ശേരിൽ ദേവീക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠാം വാർഷികം ആറിന് വിവിധ ചടങ്ങുകളോടെ തന്ത്രി കോവൻകുളങ്ങര രഞ്ജിത്ത് നമ്പൂതിരിയുടെയും രാജേഷ് നമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വത്തിൽ നടക്കും. രാവിലെ 6ന് ഗണപതിഹോമം, 6.30ന് ഉഷപൂജ, 7ന് പൊങ്കാല, 8ന് കലശപൂജ, 9ന് കലശാഭിഷേകം, 10ന് നൂറുംപാലും, ഉച്ചക്ക് 12.30ന് അന്നദാനം, വൈകിട്ട് 5.30ന് നടതുറക്കൽ, 6.45ന് ദീപക്കാഴ്ച, വെടിക്കെട്ട്, 7ന് അത്താഴപൂജയോടെ ചടങ്ങുകൾ സമാപിക്കും.