ഹരിപ്പാട്: ഹരിപ്പാട്ടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ആർ സജിലാലിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സോഷ്യൽ മീഡിയയിലൂടെ പ്രചാരണം നടത്തിയ ആൾക്കെതിരെ എൽ.ഡി.എഫ് ഇലക്ഷൻ കമ്മിഷന് പരാതി നൽകി. ആറാട്ടുപുഴ കള്ളിക്കാട് കാശിത്തറയിൽ ശ്രീകുമാറിനെതിരെയാണ് എൽ.ഡി.എഫ് മുഖ്യ തിരഞ്ഞെടുപ്പ് ഏജന്റ് അഡ്വ. എ അജികുമാർ പരാതി നൽകിയത്.