s

ചേർത്തല : ചേർത്തല മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ആസൂത്രീത നീക്കമെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി എസ്.ശരത് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. അരൂരിലും ചേർത്തല മണ്ഡലത്തിലുമായി വോട്ടുകളുള്ള 774 പേരുമുൾപ്പെടെ 2768 വോട്ടുകളാണ് ഇരട്ടിച്ച് പട്ടികയിലുള്ളത്.ഇതിനുപിന്നിൽ ആസൂത്രീത നീക്കമാണെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും ശരത് പറഞ്ഞു.
കള്ളവോട്ട് ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.ഇതിനായി ബൂത്തുകളിൽ യു.ഡി.എഫ് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തും. അപരസ്ഥാനാർത്ഥിയെ നിർത്തി ജനാധിപത്യത്തിനു വെല്ലുവിളിയുയർത്തിയ ശക്തികൾ തന്നെയാണ് ഇതിനു പിന്നിലും.സംസ്ഥാനത്താകെയുള്ള അട്ടിമറി നീക്കമാണ് ചേർത്തലയിലും കാണുന്നത്. യഥാർത്ഥ വോട്ടർക്ക് കൃത്യമായി വോട്ടുചെയ്യാനുള്ള അവസരം അധികൃർ ഒരുക്കണമെന്നും ശരത് ആവശ്യപ്പെട്ടു. വാർത്താ സമ്മേളനത്തിൽ തിരഞ്ഞെടുപ്പുകമ്മി​റ്റി ജനറൽ കൺവീനർ കെ.ആർ.രാജേന്ദ്രപ്രസാദ്,പി.വി.സുന്ദരൻ,വി.എൻ.അജയൻ,പി.ഉണ്ണികൃഷ്ണൻ,ആർ.ശശിധരൻ എന്നിവർ പങ്കെടുത്തു.