മാവേലിക്കര: പള്ളിമുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്നു പഴ്സ് അപഹരിച്ചു. പോനകം ജിജോ ഭവനം ജോസഫിന്റെ ഓട്ടോറിക്ഷയുടെ പെട്ടി തകർത്താണ് പഴ്സ് അപഹരിച്ചത്. പണവും വിവിധ തിരിച്ചറിയിൽ രേഖകളും എ.ടി.എം കാർഡും നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം രാവിലെ പുന്നമ്മൂട് കത്തോലിക്ക പള്ളിമുറ്റത്താണ് മോഷണം നടന്നത്.