ambala

അമ്പലപ്പുഴ: കൂട്ടുകാരുമൊത്ത് കളിച്ചതിനുശേഷം വീട്ടിലെത്തിയ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. കൊടുപ്പുന്ന മുട്ടശ്ശേരി വീട്ടിൽ ബിജുമോന്റെ മകൻ റിച്ചു ജോസഫ് (17) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം. സമീപത്തെ കളിസ്ഥലത്ത് സഹപാഠികളുമായി കളിച്ചിരുന്ന റിച്ചു തിരികെയെത്തി വീട്ടിലേക്ക് കയറുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കളിസ്ഥലത്തുനിന്ന് പാമ്പ് കടിയേറ്റതാകാം മരണ കാരണമെന്നാണ് നാട്ടുകാരുടെ സംശയം. . എടത്വാ സെന്റ് അലോഷ്യസ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായിരുന്നു റിച്ചു ജോസഫ്. സംസ്‌കാരം ഇന്ന് പത്തിന് കൊടുപ്പുന്ന സെന്റ് ജോൺസ് പള്ളിയിൽ. മാതാവ് ഷീജ (മറിയാമ്മ). സഹോദരങ്ങൾ: റിയ, റിജിൻ (ഇരുവരും സെന്റ് അലോഷ്യസ് സ്‌കൂൾ വിദ്യാർഥികൾ).