ഹരിപ്പാട്: രമേശ് ചെന്നിത്തലയുടെ വിജയം ഹരിപ്പാടിന്റേതു മാത്രമല്ല കേരളത്തിന്റെ വിജയമാകുമെന്ന് ശശി തരൂർ എം.പി പറഞ്ഞു. രമേശ് ചെന്നിത്തലയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം കുമാരപുരത്ത് സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയിരുന്നു അദ്ദേഹം.
ഇടതുപക്ഷ സർക്കാരിന്റെ അഴിമതികൾ ഓരോന്നായി പുറത്തുകൊണ്ടുവന്ന കേരളത്തിന്റെ പ്രതിപക്ഷനേതാവ് സംസ്ഥാനത്തിന്റെ അഭിമാനമാണ്. യു.ഡി.എഫിന്റെ പ്രകടനപത്രിക കേരളത്തിലെ ജനങ്ങൾ ചർച്ച ചെയ്യുകയാണ്. എല്ലാ വിഭാഗം ജനങ്ങളുടെയും അഭിപ്രായം ആരാഞ്ഞശേഷമാണ് പ്രകടനപത്രിക തയ്യാറാക്കിയത്. കേരളത്തിലെ ചെറുപ്പക്കാരെ ഈ സർക്കാർ വഞ്ചിച്ചു. വരാൻ പോകുന്ന യു.ഡി.എഫ് സർക്കാർ ചെറുപ്പക്കാരുടെ പ്രതീക്ഷയാണ്. വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണിയുടെ ശക്തമായ ഒരു സർക്കാർ ഇവിടെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഷംസുദീൻ അദ്ധ്യക്ഷത വഹിച്ചു. എം.കെ. വിജയൻ, കെ.കെ. സുരേന്ദ്രനാഥ്, അഡ്വ.എം.ബി. സജി, കെ. ബാബുക്കുട്ടൻ, സ്റ്റീഫൻ ജേക്കബ്,കെ.സുധീർ, സുരേന്ദ്രൻ, രാജേഷ് കുമാർ,മോഹനൻ, ശ്രീദേവി രാജു, നിയാസ് അഹമ്മദ്, വിനോദ് കുമാർ, എൻ.വി. പണിക്കർ, ഷംസുദ്ദീൻ, അബ്ദുള്ള, ദിലീപ് എന്നിവർ സംസാരിച്ചു.