s

തുറവൂർ: അരൂർ നിയോജക മണ്ഡലത്തിലെ വോട്ടേഴ്സ് ലിസ്റ്റിൽ ഏഴായിരത്തിലധികം ഇരട്ട വോട്ടുകളുണ്ടെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ ആരോപിച്ചു.

കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചാൽ എന്തുവില കൊടുത്തും യു.ഡി.എഫ് പ്രവർത്തകർ തടയും. ഇരട്ട വോട്ട് ചെയ്യുന്നവർക്കെതിരെ ക്രിമിനൽ നിയമ നടപടി സ്വീകരിക്കും. കള്ളവോട്ടിലൂടെ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷണർക്കും കളക്ടർക്കും രേഖാമൂലം പരാതി നൽകിയതായും അവർ പറഞ്ഞു. പത്രസമ്മേളനത്തിൽ കെ.പി.സി.സി വക്താവ് അജയ് തറയിൽ, ദിലീപ് കണ്ണാടൻ, കെ. ഉമേശൻ, ടി.ജി. പത്മനാഭൻനായർ, പി.കെ. ഫസലുദ്ദീൻ, ടി.ജി.രഘുനാഥപിള്ള എന്നിവരും പങ്കെടുത്തു