ചാരുംമൂട് : താമരക്കുളം നെടിയാണിക്കൽ ദേവീ ക്ഷേത്രത്തിലെ അശ്വതി ഉത്സവത്തിന് നാളെ കൊടിയേറും. 13 ന് ആറാട്ടോടെ സമാപിക്കും. തന്ത്രി താഴമൺമഠം കണ്ഠരര് രാജീവരുടെയും മേൽശാന്തി ശ്രീകുമാർ നമ്പൂതിരിരിയുടെയും മുഖ്യ കാർമ്മികത്വത്തിലാണ് കൊടിയേറ്റ് .

ഉത്സവ ദിനങ്ങളിൽ രാവിലെ ക്ഷേത്രാചാര ചടങ്ങുകൾക്ക് പുറമെ 8.30 ന് ഭാഗവത പാരായണം, 10 ന് നവകം, ശ്രീഭൂതബലി, വൈകിട്ട് 6.30 ന് ദീപക്കാഴ്ച, 7.30 ന് അത്താഴ പൂജ തുടങ്ങിയ ചടങ്ങുകൾ നടക്കും. 13 ന് ആറാട്ടുദിവസം രാവിലെ 9 ന് സോപാന സംഗീതം, വൈകിട്ട് 4 ന് എഴുന്നള്ളത്ത്,

7 ന് ആറാട്ടു വരവ്.