ആലപ്പുഴ: ജില്ലയിൽ നിയമസഭ തിരഞ്ഞെടുപ്പിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി കളക്ടർ എ.അലക്സാണ്ടർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആറിന് രാവിലെ ഏഴ് മണിമുതൽ വൈകിട്ട് ഏഴ് മണി വരെയാണ് വോട്ടെടുപ്പ്. വൈകിട്ട് ആറ് മുതൽ ഏഴ് വരെയുള്ള സമയം കൊവിഡ് രോഗികൾക്ക് വോട്ട് ചെയ്യാനുള്ളതാണ്. ഒമ്പത് മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ 60 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. കൊവിഡ് മാർഗരേഖകൾ പൂർണമായും പാലിച്ചുകൊണ്ടായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. പ്രശ്നബാധിത ബൂത്തുകളിൽ സി.സി ടിവി കാമറകൾ സ്ഥാപിക്കുകയും കേന്ദ്രസേനയെ വിന്യസിക്കുകയും ചെയ്യും. തെർമൽ സ്‌കാനിംഗിനും തിരക്ക് നിയന്ത്രിക്കുന്നതിനുമായി അങ്കണവാടി വർക്കർമാർ, ഹെൽപ്പർമാർ, ആശ വർക്കർമാർ, ഓഫീസ് അസിസ്റ്റൻറുമാർ എന്നിവരെ ഉൾപ്പെടുത്തി ഓരോ പോളിംഗ് ബൂത്തിലും മൂന്നുവീതം വോളണ്ടിയർമാരെ അധികമായി നിയോഗിക്കും. ജില്ല പൊലീസ് മേധാവി ജെ. ജയ്‌ദേവ്, ജില്ല ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ജെ. മോബി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ആകെ വോട്ടർമാർ-17,68,296
പുരുഷവോട്ടർമാർ- 843748
സ്ത്രീവോട്ടർ- 924544
ട്രാൻസ് ജെൻഡർമാർ -4
സർവീസ് വോട്ടർമാർ-7641
എൻ.ആർ.ഐ വോട്ടർമാർ- 1836
കന്നി വോട്ടർമാർ- 23,709
ശാരീരിക വെല്ലുവിളി നേരിടുന്ന വോട്ടർമാർ- 21,000
80 വയസിന് മുകളിലുള്ള വോട്ടർമാർ- 50,807
അവശ്യ സർവീസ് വോട്ട്
തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിച്ച അവശ്യ സർവീസ് ആബ്സന്റീ വോട്ടേഴ്സ് വിഭാഗത്തിൽ വീടുകളിൽ വോട്ട് ചെയ്തത് 29268 പേരാണ്. 31126 പേർക്ക് പോസ്റ്റൽ ബാലറ്റ് വിതരണം ചെയ്തിരുന്നു.
സർവീസ് വോട്ടർമാർ 74 പേരും പോളിംഗ് സ്റ്റാഫ് 1150 പേരും ഇതുവരെ പോസ്റ്റൽവോട്ട് ചെയ്തിട്ടുണ്ട്.
ഒരു പോളിംഗ് ബൂത്തിൽ 1000 വോട്ടർ
പോളിംഗ് സ്റ്റേഷനുകൾ- 2643
അഡീഷണൽ ഓക്സിലറി ബൂത്തുകൾ-938
താൽക്കാലിക ഓക്സിലറി ബൂത്തുകൾ-. 30
സ്ത്രീ സൗഹൃദ, മാതൃകാ പോളിംഗ് ബൂത്തുകൾ-9 വീതം
സെൻസിറ്റീവ് പോളിംഗ് ബൂത്തുകൾ-151
ക്രിറ്റിക്കൽ ബൂത്തുകൾ- 50
മൈക്രോ ഒബ്സർവർമാർ-103
മജിസ്റ്റീരിയൽ അധികാരമുള്ള സെക്ടറൽ ഓഫീസർമാർ-261
വെബ് കാസ്റ്റിംഗ് സൗകര്യംഏർപ്പെടുത്തിയ ബൂത്തുകൾ-1206.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള ഉദ്യോസ്ഥർ- 12,157
വാഹനങ്ങൾ-1827
ബോട്ടുകൾ-33
.
മദ്യനിരോധനം
വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് മുതൽ മദ്യ നിരോധനം.
തിരിച്ചറിയൽ രേഖ
വോട്ടേഴ്സ് ഐ.ഡി കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, കേന്ദ്ര, സംസ്ഥാന സർക്കാർ, പൊതുമേഖല ജീവനക്കാരുടെ ഫോട്ടോ പതിച്ച അംഗീകൃത തിരിച്ചറിയൽ കാർഡുകൾ, പോസ്റ്റോഫീസിൽ നിന്നോ ബാങ്കിൽനിന്നോ ഉള്ള ഫോട്ടോപതിച്ച പാസ്ബുക്കുകൾ, പാൻകാർഡ്, എൻ.പി.ആറിന് കീഴിൽ ആർ.ജി.ഐ നൽകുന്ന സ്മാർട്ട് കാർഡുകൾ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിൽ മന്ത്രാലയത്തിന്റെ ഹെൽത്ത് ഇൻഷ്വറൻസ് സ്മാർട്ട് കാർഡ്, ഫോട്ടോ പതിപ്പിച്ച പെൻഷൻ തിരിച്ചറിയൽ രേഖ, എം.പി, എം.എൽ.എ, എം.എൽ.സി എന്നിവർക്കുള്ള ഔദ്യോഗിക തിരിച്ചറിയൽ രേഖ, ആധാർ കാർഡ്,