അമ്പലപ്പുഴ : 25 വർഷം തുടർച്ചയായി ക്രിസ്തുവിന്റെ പീഡാനുഭവ ഓർമ പുതുക്കി ബ്രദർ മാത്യു ആൽബിൻ. ദുഃഖവെള്ളിയാഴ്ച രാവിലെ പുന്നപ്ര ശാന്തിഭവനിൽ നിന്നുമാണ് കുരിശിന്റെ പാതയിലുള്ള യാത്ര ആരംഭിച്ചത്. തീരദേശ റോഡിലൂടെയുള്ള യാത്രയിൽ പുന്നപ്ര സെന്റ് ജോസഫ് ഫെറോനാ ദേവാലയം, വാടയ്ക്കൽ ദൈവ ജനനി മാതാ ചർച്ച് , വട്ടയാൽ പള്ളി, മരിയൻ തീർഥാടന കേന്ദ്രമായ തുമ്പോളി പള്ളി, പ്രശസ്ത തീർഥാടന കേന്ദ്രമായ പൂങ്കാവ് പള്ളി എന്നിവിടങ്ങളിൽ നേർച്ചകൾ അർപ്പിച്ചു തങ്കിപള്ളിയിൽ സമാപിച്ചു. യാത്രാമധ്യേ വിശ്വാസികൾ നൽകിയ നേർച്ചയരികൊണ്ട് തങ്കി പള്ളിയിലെ പ്രത്യേക അടുപ്പിൽ കഞ്ഞി വച്ച് മറ്റുള്ളവർക്ക് വിളമ്പിയാണ് കുരിശിന്റെ പാതയിലുള്ള തീർത്ഥാടനം അവസാനിപ്പിച്ചത്.