chennithala

 കടമെടുക്കൽ ഹരമാക്കിയ സർക്കാർ

 ആറാം തീയതി ജനം 'ബോംബിടും'

ഹരിപ്പാട് : അദാനിയുമായുള്ള കരാറിൽ മുഖ്യമന്ത്രി ഇടപെട്ടെന്നും കെ.എസ്.ഇ.ബിയിൽ കള്ളം കാണിക്കുന്നത് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പത്രസമ്മേളനത്തിൽ ആരോപിച്ചു.

അദാനിയുമായുള്ള കരാർ സർക്കാർ അറിഞ്ഞില്ലെന്ന് പറയുന്നത് നുണയാണ്. കരാർ പൂർത്തിയാക്കാൻ സർക്കാരിന്റെ ഗാരണ്ടി വേണമെന്ന് കരാറിൽ തന്നെ ഉണ്ട്. അദാനിയുമായി കെ.എസ്.ഇ.ബി ഒരു കരാറും ഉണ്ടാക്കിയിട്ടില്ല എന്ന മന്ത്രി എം.എം.മണിയുടെ വാദവും ചെന്നിത്തല തള്ളി. അദാനിയിൽ നിന്ന് വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി നേരിട്ട് മറ്റൊരു കരാർ കഴിഞ്ഞ മാസം ഉണ്ടാക്കി. 15.2.2021 ന് ചേർന്ന കെ.എസ്.ഇ.ബി ഡയറക്ടർ ബോർഡ് യോഗത്തിന്റെ മിനിട്ട്സിൽ അജണ്ട 47 ആയി ഈ തീരുമാനം രേഖപ്പെടുത്തിയിട്ടുണ്ട്. 2021 ഏപ്രിൽ - മേയ് മാസങ്ങളിൽ അദാനിയിൽ നിന്ന് വൈദ്യുതി വാങ്ങാനാണ് ഈ കരാർ. ഇത് അദാനിക്ക് ആയിരം കോടി രൂപ ലാഭം കിട്ടുന്ന 25 വർഷത്തെ കരാറല്ലെന്നും വേറെ കരാറാണെന്നും ചെന്നിത്തല പറഞ്ഞു. മോദിക്കും പിണറായി വിജയനും ഇടയിലുള്ള പാലമാണ് അദാനി. ഈ ബന്ധം വഴിയാണ് പിണറായിയുടെ കേസുകളെല്ലാം ഇല്ലാതാകുന്നത്.

ബോംബിന്റെ കാര്യം ആലോചിച്ച് പിണറായി പേടിച്ചിരിക്കുകയാണ്. ആറാം തീയതി ഒരു ബോംബ് പൊട്ടും. ജനങ്ങളിടുന്ന ആ ബോംബിൽ ഈ അഴിമതി സർക്കാർ തകർന്ന് ഇല്ലാതാകും.

സർക്കാരിന് എതിരെയുള്ള ഓരോ അഴിമതിയും വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ഉന്നയിച്ചത് . ആദ്യം ആക്ഷേപിച്ചെങ്കിലും അതെല്ലാം ശരിയാണെന്ന് തെളിയിക്കുന്നതായിരുന്നു ഇവയിൽ സർക്കാരിന്റെ പിന്മാറ്റം. യു ടേൺ ഗവൺമെന്റായിരുന്നു പിണറായിയുടേത്. മൂക്കറ്റം കടത്തിൽ നിൽക്കുമ്പോൾ ട്രഷറിയിൽ 5000 കോടി മിച്ചമുണ്ടെന്ന് പറഞ്ഞ് തോമസ് ഐസക് ജനങ്ങളെ വിഡ്ഢികളാക്കി. കേരളത്തിന്റെ സമ്പദ് വ്യവസ്ഥ തകർത്തതിനാലാണ് തോമസ് ഐസക്കിന് സീറ്റ് നിഷേധിച്ചത്. കേരളത്തിൽ ഇതുവരെ വന്ന സർക്കാരുകൾ എല്ലാം കൂടി എടുത്തതിനേക്കാൾ കൂടുതൽ കടമാണ് അഞ്ചുവർഷം കൊണ്ട് പിണറായി സർക്കാർ എടുത്തത്. കടമെടുക്കൽ ഹരമാക്കിയ സർക്കാരായിരുന്നു ഇതെന്നും ചെന്നിത്തല പറഞ്ഞു..