ഹരിപ്പാട്: സംസ്ഥാന ആരോഗ്യ വകുപ്പ്, ഐ. എം. എ, ഹരിപ്പാട് റോട്ടറി ക്ലബ് എന്നി​യുടെ സംയുക്താഭിമുഖ്യത്തിൽ നടത്തി​യ കൊവിഡ് വാക്സിനേഷൻ ക്യാമ്പ് ഹരിപ്പാട് മുൻസിപ്പൽ കൗൺസിലർ വിവേക് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റെജി ജോൺ അദ്ധ്യക്ഷനായി. ഡോ.ശശികുമാർ പിള്ള,ഡോ. ഷേർലി ലോഹിതൻ, ഡോ.സജീവ്, റോട്ടറി അസി. ഗവർണർ രജനീകാന്ത് സി. കെ, പ്രൊഫ.ഡോ.ശബരിനാഥ്, മനു മോഹൻ, ഡോ.നിഖിൽ കൃഷ്ണൻ എന്നിവർ സംസാരിച്ചു. ദിവസവും രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ 45 വയസിനു മുകളിൽ പ്രായമുള്ള എല്ലാവർക്കും സൗജന്യമായാണ് വാക്സിൻ നൽകുന്നത്.