jf
എൽ ഡി എഫ് സ്ഥാനാർഥി ആർ. സജിലാലിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഹരിപ്പാട് നടന്ന യോഗത്തിൽ കന്നയ്യ കുമാർ സംസാരിക്കുന്നു

ഹരിപ്പാട്: വർഗീയ ഫാസിസത്തിനെതിരെ ശക്തമായ പ്രതിരോധമുയർത്തുന്ന കേരളാ മോഡൽ രാജ്യത്തിന് തന്നെ മാതൃകയാണെന്ന് സി.പി.ഐ ദേശീയ എക്‌സിക്യുട്ടീവ് അംഗം കനയ്യകുമാർ പറഞ്ഞു. എൽ. ഡി. എഫ് സ്ഥാനാർത്ഥി ആർ. സജിലാലിന്റെ തി​രഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഹരിപ്പാട് നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്ത് മോഡലിനെ പരാജയപ്പെടുത്താൻ കേരള മോഡലിന് മാത്രമേ സാധിക്കുകയുള്ളു . 1957ൽ കേരളം ജനാധിപത്യത്തിലൂടെ ഒരു കമ്മ്യൂണിസ്റ്റ് സർക്കാരിനെ തിരഞ്ഞെടുത്തു. വളരെക്കാലത്തിനുശേഷം കേരളത്തിന് മറ്റൊരു ചരിത്രം സൃഷ്ടിക്കാൻ അവസരം ലഭിച്ചിരിക്കുകയാണ്. ജനങ്ങൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം കേരളാ മാതൃകയുണ്ടായിട്ടുണ്ട്. കൊറോണ കാലത്തും ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ അടക്കം കേരളം നടപ്പാക്കിയ നേട്ടങ്ങൾ ലോകത്ത് തന്നെ ചർച്ചയായി . അതുകൊണ്ട് തന്നെ കേരളത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പ് രാജ്യം ഉറ്റുനോക്കുകയാണെന്നും അദ്ദേഹം പറഞ്ഞു . രാജ്യത്തെ പ്രധാന പൊതു മേഖല വ്യവസായ സ്ഥാപനങ്ങളായ റെയിൽവേ, ബാങ്കുകൾ, എൽ ഐ സി തുടങ്ങിയ പ്രധാന പൊതു മേഖല സ്ഥാപനങ്ങളെയും കച്ചവടം ചെയ്യുന്നു . കനയ്യ പറഞ്ഞു. പ്രസിഡന്റ് എം സത്യപാലൻ അദ്ധ്യക്ഷനായി. സെക്രട്ടറി പി. വി സത്യനേശൻ സ്വാഗതം പറഞ്ഞു. സ്ഥാനാർഥി ആർ. സജിലാൽ , ടി. ജെ ആഞ്ചലോസ് , മഹേഷ് കക്കത്ത് ,ടി. കെ ദേവകുമാർ , എം. സുരേന്ദ്രൻ , ജി. കൃഷ്ണപ്രസാദ് , ടി. ടി ജിസ്‌മോൻ , കെ. കാർത്തികേയൻ , സി. പ്രസാദ് , ഡി. സുഗേഷ് ,അനിരാജ് , മുട്ടം രാജൻ, ഷോണി മാത്യു , പി. ബി സുഗതൻ , സി. എ അരുൺകുമാർ , ഡി. അനീഷ് , ടി.എസ് താഹ , എം. എം അനസലി തുടങ്ങിയവർ പങ്കെടുത്തു .