ഹരിപ്പാട്: നഗരത്തെ ഇളക്കിമറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഞ്ചാം ദിന പര്യടനം. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രനടയിൽ നിന്നും ആരംഭിച്ച പര്യടനം വേളാങ്ങാട് ജംഗ്ഷനിൽ നിന്ന് സ്വീകരണം ഏറ്റുവാങ്ങി. തുടർന്ന് വൻജനാവലിയോടെ ഹരിപ്പാട് നഗരസഭയിലെ വിവിധ പ്രദേശങ്ങളിലെത്തി. സ്വീകരണ സ്ഥലങ്ങളിൽ വൻ ജന പങ്കാളിത്തമാണ് ഉണ്ടായത്. ഹരിപ്പാടിന്റെ സമഗ്ര വികസനമാണ് ലക്ഷ്യമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഹരിപ്പാടിന്റെ ട്രഷറി ഭണ്ഡാരം പൈതൃക മണ്ഡപമായി ഉയർത്തി. സാംസ്‌കാരിക പാരമ്പര്യം ഉണർത്തുന്ന നാടാണ് ബഹുഭാഷാ പണ്ഡിതൻ ശേഷാദ്രി അയ്യർ മുതൽ ഈ പരമ്പരയിൽപെട്ട ഒട്ടനവധി ശാസ്ത്ര പണ്ഡിതന്മാരെയും സാംസ്കാരിക ചലച്ചിത്ര നായകന്മാരെയും സമ്മാനിച്ച നാടാണ് ഹരിപ്പാടെന്ന് ചെന്നിത്തല പറഞ്ഞു. പുതുവന ജംഗ്ഷനിൽ സമാപിച്ചു.