മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ ഏറ്റവും പ്രധാന്യമേറിയ ചെട്ടികുളങ്ങര കുത്തിയോട്ടത്തിലെ പാട്ടിന്റെ ഈണത്തിൽ രാഷ്ട്രീയ പ്രചരണ ഗാനം പ്രസിദ്ധീകരിച്ചതിൽ വ്യാപക പ്രതിഷേധം. പല്ലാരിമംഗലം സ്വദേശി ഹരിദാസാണ് കുത്തിയോട്ട പാട്ടിന്റെ ഈണത്തിൽ രാഷ്ട്രീയ പ്രചരണ ഗാനം തയ്യാറാക്കി നവമാദ്ധ്യമത്തിലൂടെ പ്രസിദ്ധീകരിച്ചത്. സംഭവം വിവാദമായതോടെ ഇയാൾ ഖേദപ്രകടനം നടത്തിയെങ്കിലും സംഭവം ഇതിനോടകം വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷൻ
മാവേലിക്കര: ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിലെ കുത്തിയോട്ടത്തിലെ ഭഗവതിയെ സ്തുതിക്കുന്ന പാട്ടുകളെ പാരഡികളാക്കി രാഷ്ടീയ പ്രചരണത്തിന് ഉപയോഗിക്കുന്നത് ക്ഷേത്ര അനുഷ്ഠാനത്തെ ആക്ഷേപിക്കുന്നതും ഭക്തജനഹൃദയങ്ങളെ മുറിവേൽപിക്കുന്നതുമാണെന്ന് ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷൻ ആരോപിച്ചു. ഇതിൽ കൺവെൻഷൻ പ്രതിഷേധിച്ചു.
മാവേലിക്കര: ചെട്ടികുളങ്ങര കുത്തിയോട്ടത്തിലെ പാട്ടും ചുവടും ഉൾപ്പടെയുള്ള ചടങ്ങുകളെ വികലമായി ചിത്രീകരിച്ച് സമൂഹമധ്യത്തിൽ പ്രചരിപ്പിക്കുന്നതിനെതിരെ ചെട്ടികുളങ്ങരയിലെ കുത്തിയോട്ട ആശാൻമാരുടെ സംഘടനയായ കുത്തിയോട്ട അനുഷ്ഠാന കലാസംഘം ശക്തമായി പ്രതിഷേധിച്ചു.