മുതുകുളം: ഹരിപ്പാട് മണ്ഡലം യു. ഡി. എഫ് സ്ഥാനാർത്ഥി രമേശ് ചെന്നിത്തലയ്ക്ക് ആറാട്ടുപുഴയിൽ സ്വീകരണം നൽകി. ആറാട്ടുപുഴ നോർത്ത് മണ്ഡലത്തിലെ സ്വീകരണം മംഗലം കുറിച്ചിക്കൽ നിന്നും സൗത്ത് മണ്ഡലത്തിലെ സ്വീകരണം കള്ളിക്കാട് വെട്ടത്തുകടവിൽനിന്നും ആരംഭിച്ചു. വലിയഴീക്കലിൽ സമ്മേളനം സമാപിച്ചു. മണ്ഡലം പ്രസിഡന്റ്‌ ജി എസ്. സജീവന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാപഞ്ചായത്ത് അംഗം ജോൺ തോമസ്, ഡിസിസി സെക്രട്ടറി അഡ്വ. എ. ഷുക്കൂർ, ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ എസ്. വിനോദ് കുമാർ, നോർത്ത് മണ്ഡലം പ്രസിഡന്റ് രാജേഷ് കുട്ടൻ, ഡിസിസിഅങ്ങൾ ആയ കെ. രാജീവൻ, രാജേന്ദ്രൻ, യുത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ അച്ചു ശശിധരൻ, ശ്യംകുമാർ, നന്ദകുമാർ, രതീശൻ ടി​. താരിഷ് എന്നിവർ സംസാരി​ച്ചു..തുടർന്ന് രമേശ് ചെന്നിത്തല നന്ദി പറഞ്ഞു.