ആലപ്പുഴ: കുത്തിയോട്ടശീലുകളെ വികലമാക്കി തിരഞ്ഞെടുപ്പ് പ്രചരണഗാനം പുറത്തിറക്കി വിശ്വാസി സമൂഹത്തെയും കുത്തിയോട്ടം എന്ന മഹത്തായ കലയെയും അപമാനിച്ചിരിക്കുന്ന സി.പി.എം, ഹൈന്ദവ സമൂഹത്തോട് മാപ്പ് പറയണമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് കെ.പി.രാധാകൃഷ്ണൻ പറഞ്ഞു. ഓണാട്ടുകര പ്രദേശത്തെ ദേവീഭക്തരായ ജനതയുടെ വികാരമാണ് ദേവീമാഹാത്മ്യവുമായി ബന്ധപ്പെട്ട കുത്തിയോട്ട പാട്ടുകൾ. അതിനെ വികലമാക്കിയതിലൂടെ മതവികാരം വ്രണപ്പെടുത്തുകയാണ് ചെയ്തത്. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷൻ കേസെടുക്കണമെന്നും നിയമപരമായും സമരമാർഗ്ഗത്തിലടെയും ഹിന്ദുവിരുദ്ധതയെ നേരിടുമെന്നും കെ.പി.രാധാകൃഷ്ണൻ പറഞ്ഞു.