photo

ചേർത്തല: എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയനിലെ ശാഖ പ്രസിഡന്റ്, സെക്രട്ടറി, വൈസ് പ്രസിഡന്റ്, യൂണിയൻ കമ്മിറ്റി അംഗങ്ങൾ,പോഷക സംഘടന ഭാരവാഹികൾ തുടങ്ങിയവരുടെ യോഗം യൂണിയൻ ഗുരുപൂജാ ഹാളിൽ നടന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ.വി. സാബുലാൽ അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ പി.ടി.മന്മഥൻ മുഖ്യപ്രഭാഷണം നടത്തി. എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി സന്തോഷ് അരയകണ്ടി, യോഗം കൗൺസിലറും കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി ഇൻ ചാർജ്ജുമായ പി.എസ്.എൻ ബാബു, ഡയറക്ടർ ബോർഡ് അംഗങ്ങളായ അനിൽ ഇന്ദീവരം, ബൈജു അറുകുഴി,വി.ശശികുമാർ ചേർത്തല,അരൂർ മണ്ഡലങ്ങളിലെ എൻ.ഡി.എ സ്ഥാനാർത്ഥികളായ അഡ്വ.പി.എസ്. ജ്യോതിസ്, ടി. അനിയപ്പൻ,യൂണിയൻ കൗൺസിലർമാർ,യൂത്ത്മൂവ്മെന്റ് യൂണിയൻ ഭാരവാഹികൾ, തുടങ്ങിയവർപങ്കെടുത്തു. യൂണിയൻ സെക്രട്ടറി വി.എൻ. ബാബു സ്വാഗതവും വൈസ് പ്രസിഡന്റ് രവീന്ദ്രൻ അഞ്ജലി നന്ദിയും പറഞ്ഞു.