ഹരിപ്പാട്: യു ഡി എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തി​ൽ പങ്കെടുത്ത ബ്ളോക്ക് ലെവൽ ഓഫീസറെ ജില്ലാ കളക്ടർ സസ്പെൻഡ് ചെയ്തു. ഹരിപ്പാട് മണ്ഡലത്തിലെ 138-ാം നമ്പർ ബൂത്തിലെ ബി. എൽ. ഒ പ്രമോദിനെതിരെയാണ് നടപടി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഉദ്യോഗസ്ഥനായ പ്രമോദ് വെള്ളിയാഴ്ച നടന്ന രമേശ് ചെന്നിത്തലയുടെ സ്വീകരണ പരിപാടിയുടെ മുഖ്യ സംഘാടകനായി പ്രവർത്തിച്ചതിന്റെ ദൃശ്യങ്ങൾ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് കളക്ടർ നടപടിയെടുത്തത്. 137-ാം നമ്പർ ബൂത്തിലെ ബി. എൽ. ഒ ജയസേനന് 138ന്റെ ചുമതലയും നൽകി കളക്ടർ ഉത്തരവായി.