തുറവൂർ: ബൈക്ക് വൈദ്യൂതി തൂണിൽ ഇടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു പിൻസീറ്റിലിരുന്ന യുവതിയ്ക്ക് ഗുരുതര പരിക്കേറ്റു. പട്ടണക്കാട്ട് പഞ്ചായത്ത് 18-ാം വാർഡ് മാവേലി തയ്യിൽ ഹെൻട്രിയുടെ മകൻ ആഷിക് (25) ആണ് മരിച്ചത്.ഇന്നലെ ഉച്ചകഴിഞ്ഞ് വെട്ടയ്ക്കൽ ചെള്ളപ്പുറംഘണ്ടാകർണ്ണക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. ഓടിക്കൂടിയ പരിസരവാസികൾ ഉടൻ തന്നെ ഇരുവരേയും ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലുംആഷിക്കിന്റെ ജീവൻ രക്ഷിക്കാനായില്ല. ആഷിക്കിന്റെ സുഹൃത്തായ അന്ധകാരനഴി സ്വദേശിനിയായ പെൺകുട്ടിയെ പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പട്ടണക്കാട് പൊലീസ് കേസെടുത്തു.