ചേർത്തല: സ്ഥാനാർത്ഥിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന എൻ.ഡി.എ ആരോപണവും യു.ഡി.എഫും വോട്ടർ പട്ടികയിൽ കുഴപ്പങ്ങൾ കാട്ടി യെന്ന യു.ഡി. എഫ് ആരോപണവും തോൽവി മുന്നിൽ കണ്ടാണെന്ന് മന്ത്റി പി.തിലോത്തമൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. മണ്ഡലത്തിൽ ബി.ജെ.പി കോൺഗ്രസ് കൂട്ടുകെട്ട് പകൽ പോലെ തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കോൺഗ്രസ് നേതാക്കൾക്കും കുടുംബങ്ങൾക്കു ഉൾപ്പെടെ ഇരട്ട വോട്ടു തെളിഞ്ഞതാണ്. പട്ടിക കുറ്റമറ്റതാക്കാനുള്ള ഉത്തരവാദിത്വം തിരഞ്ഞെടുപ്പ് കമ്മിഷനാണ്. വിഷയം രാഷ്ട്രീയവത്കരിക്കുന്നത് വിലകുറഞ്ഞതും പരാജയഭീതി മൂലമുള്ളതുമാണ്.
എൻ.ഡി.എ സ്ഥാനാർത്ഥിക്ക് വധഭീഷണിയെന്ന പേരിൽ പ്രചരിക്കുന്ന ശബ്ദ സന്ദേശത്തിനു എൽ.ഡി.എഫുമായി യാതൊരു ബന്ധവുമില്ല. സമാധാന അന്തരീക്ഷം തകർക്കാനുള്ള ഏതു നീക്കത്തെയും എൽ.ഡി.എഫ് ചെറുക്കുമെന്നും തിലോത്തമൻ പറഞ്ഞു. തിരഞ്ഞെടുപ്പു കമ്മിറ്റി പ്രസിഡന്റ് വി.ജി.മോഹനൻ, സെക്രട്ടറി എൻ.എസ്. ശിവപ്രസാദ് എന്നിവരും പങ്കെടുത്തു.