photo
ചേർത്തല നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥി പി. പ്രസാദിന്റെ തിരഞ്ഞെടുപ്പ് പ്രചരണാത്ഥം നടന്ന സമ്മേളനത്തിൽ സി.പി.ഐ ദേശീയ എക്‌സിക്യുട്ടീവ് അംഗം കന്നയ്യ കുമാർ സംസാരിക്കുന്നു

ചേർത്തല: മുദ്റാവാക്യം വിളിച്ചും ആസാട്ടു പാടി​യും ആവേശം വിതറി കന്നയ്യ കുമാർ. തുടർ ഭരണത്തിലൂടെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള സർക്കാർ ചരിത്രം തിരുത്തുമെന്ന് സി.പി.ഐ ദേശീയ എക്‌സിക്യുട്ടീവ് അംഗം കന്നയ്യ കുമാർ പറഞ്ഞു. വർഗീയ ഫാസിസ്​റ്റ് ശക്തികൾ കേരളത്തിലും പിടിമുറുക്കുകയാണ്. എൻ.ഡി.എ എന്നാൽ ദേശീയ ജനാധിപത്യ സഖ്യമല്ല സ്വേച്ഛാധിപത്യ സഖ്യമായി മാറിയെന്നും കന്നയ്യ കുമാർ പറഞ്ഞു. എൽ.ഡി.എഫ് തിരഞ്ഞെടുപ്പു കമ്മി​റ്റി പ്രസിഡന്റ് 'വി.ജി.മോഹനൻ അദ്ധ്യക്ഷനായി. മന്ത്റി പി തിലോത്തമൻ,സ്ഥാനാർത്ഥി പി. പ്രസാദ്, ടി.ജെ. ആഞ്ചലോസ്, എൻ.എസ്. ശിവപ്രസാദ്., എം.കെ.ഉത്തമൻ, ജി.കൃഷ്ണപ്രസാദ്, വി.ടി.ര ഘുനാഥൻ നായർ,എ.എസ്.സാബു, സി എസ്.അനഗസ്​റ്റിൽന,എസ്. പ്രകാശൻ, എം.സി.സിദ്ധാർത്ഥൻ തുടങ്ങിയവർ പങ്കെടുത്തു.