മാരാരിക്കുളം: കള്ളപ്പണം നിരോധിക്കൽ നിയമ പ്രകാരമുള്ള കേസിൽ മാരാരിക്കുളത്തെ പ്രമുഖ റിസോർട്ടായ കാർനോസ്റ്റിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) പരിശോധന നടത്തി. 2018ൽ യുണിറ്റിക് ലിമിറ്റഡ് കമ്പനിയെന്ന പേരിൽ ഡൽഹിയിൽ രജിസ്റ്റർ ചെയ്ത തട്ടിപ്പ് കേസിൽ കൊച്ചി യൂണീറ്റാണ് സ്ഥലം പരിശോധിച്ചത്. ദൃശ്യങ്ങൾ വീഡിയോ കാമറിയിൽ പകർത്തുകയായിരുന്നു ദൗത്യം.മാരാരിക്കുളം തെക്ക് വില്ലേജിൽ 52 സ്ഥല ഇടപാടുകളിലായി ഈ കമ്പനി 41 കോട്ടേജുകൾ നിർമ്മിച്ചിരുന്നു. കൊവിഡ് സമയത്ത് പ്രവർത്തനം നിലച്ച റിസോർട്ട് ഇപ്പോൾ പുനരാരംഭിച്ചു. സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണ് ഇ.ഡി. പരിശോധന. റിപ്പോർട്ട് കോടതിക്ക് അടുത്ത ദിവസം കൈമാറും. ഇതിന് ശേഷമാകും സ്ഥലം ഏറ്റെടുക്കുന്ന നടപടികളിലേയ്ക്ക് കടക്കുകയെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.