അമ്പലപ്പുഴ: യു. ഡി. എഫ് സ്ഥാനാർഥി എം.ലിജു വിന്റെ പോസ്റ്ററുകളും ഫ്ലക്സ് ബോർഡുകളും നശിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഡി .സി. സി ജനറൽ സെക്രട്ടറി പി.സാബു ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് യു. ഡി .എഫ് പ്രവർത്തകർ പൊലീസിൽ പരാതി നൽകിയിട്ടുള്ളതാണ്. കലാശക്കൊട്ടും ബൈക്ക് റാലിയും നിരോധിച്ചെങ്കിലും എൽ. ഡി .എഫ് അത് പാലി​ക്കാതെയാണ് പ്രവർത്തിച്ചത്. ഇക്കാര്യത്തി​ൽ പൊലീസ് മൃദു സമീപനമാണ് സ്വീകരിക്കുന്നതെന്നും സാബു പറഞ്ഞു.