മുതുകുളം: ആറാട്ടുപുഴ കള്ളിക്കാട് എ.കെ.ജി നഗറിൽ രമേശ് ചെന്നിത്തലയുടെ തിരഞ്ഞെടുപ്പു പ്രചാരണാർത്ഥം സ്ഥാപിച്ച കൊടിമരവും തോരണങ്ങളും നശിപ്പിച്ചതായി പരാതി. കഴിഞ്ഞ ദിവസം സ്ഥാനാർത്ഥിയുടെ സ്വീകരണ പരിപാടിക്കു ശേഷം രാത്രിയിലാണ് ഇവ നശിപ്പിച്ചതെന്ന് യു.ഡി.എഫ് പ്രവർത്തകർ പറഞ്ഞു. പൊലീസിൽ പരാതി കൊടുത്തെങ്കിലും കാര്യമായ നടപടികൾ ഉണ്ടായില്ലെന്നും ആരോപണമുണ്ട്. ഡി.സി.സി അംഗം കെ. രാജീവനും, കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് സുനു ഉദയലാലും സംഭവത്തിൽ പ്രതിഷേധിച്ചു.