ചേർത്തല: കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിൽ 2020 ഏപ്രിൽ 29ന് നടത്താൻ നിശ്ചയിച്ചിരുന്ന ചക്കരപ്പൊങ്കലിന് പണമടച്ച് രസീത് മുറിച്ച ഭക്തർക്ക് പണം തിരിച്ചു നൽകും. കൊവിഡ് വ്യാപനത്തിന്റെ ഭാഗമായിസർക്കാർ നിർദ്ദേശത്തെ തുടർന്ന് ചക്കരപ്പൊപൊങ്കൽ ചടങ്ങ് ഒഴിവാക്കിയിരുന്നു. 2021 മേയ് 31ന് മുമ്പ് രസീതുമായി എത്തി പണം കൈപ്പറ്റണമെന്ന് ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശൻ അറിയിച്ചു.